അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍

Sep 20, 2022, 05:25 PM IST

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പെന്‍ഷന്‍ സ്‌കീമുകള്‍ പുനസ്ഥാപിക്കുമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.

വരും മണിക്കൂറിൽ 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത

Sep 20, 2022, 05:34 PM IST

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്.

എട്ടു വയസ്സുകാരനെ പൊതുസ്ഥലത്ത് നിർബന്ധിച്ച് മദ്യംകുടിപ്പിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

Sep 20, 2022, 05:28 PM IST

നെയ്യാറ്റിൻകരയിൽ എട്ടു വയസുകാരനെ അച്ഛന്റെ അനുജൻ ബിയര്‍ കുടിപ്പിച്ചു. ‘കുടിയെടാ, ആരു ചോദിക്കാന്‍’ എന്നു പറഞ്ഞാണ് പൊതു സ്ഥലത്തുവച്ചു ബിയർ നിർബന്ധിച്ചു കുടിപ്പിച്ചത്. അച്ഛന്റെ അനുജൻ മനുവിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.കുട്ടി ബിയർ കുടിക്കുന്നതിന്റെ ദൃശ്യങ്ങളും മനു പകർത്തിയിരുന്നു.