'ജയിച്ചാൽ രാജ്യത്തെ ഇസ്‍ലാമിക തീവ്രവാദത്തെ അടിച്ചമർത്തും'
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'ജയിച്ചാൽ രാജ്യത്തെ ഇസ്‍ലാമിക തീവ്രവാദത്തെ അടിച്ചമർത്തും'

Aug 4, 2022, 02:37 PM IST

താൻ ജയിച്ചാൽ, രാജ്യത്തെ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമർത്തുമെന്ന്, ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ, ഋഷി സുനക്. ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ്, ഋഷി സുനക് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

Aug 4, 2022, 12:12 PM IST

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ ഇടിഞ്ഞ സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്, 160 രൂപയാണ് കുറഞ്ഞത്. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില, 38000 രൂപയാണ്.

അവസാന ടി-20കൾ അമേരിക്കയിൽ നടക്കും; വിസ പ്രശ്നം പരിഹരിച്ചു

Aug 4, 2022, 12:42 PM IST

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ, അവസാന രണ്ട് ടി20 മത്സരങ്ങൾ, അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. രണ്ട് ടീം അംഗങ്ങൾക്കും വിസ ലഭിച്ചതോടെ, യുഎസിൽ മത്സരങ്ങൾ നടത്താനുള്ള പ്രതിസന്ധി പരിഹരിച്ചു. റിപ്പോർട്ടുകൾ പ്രകാരം വെസ്റ്റ് ഇൻഡീസ് ടീം, ഇതിനകം ഫ്ലോറിഡയിൽ എത്തിയിട്ടുണ്ട്.