അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാൻ വിസമ്മതിച്ച് ഭർതൃവീട്ടുകാർ; യുവതിയുടെ സംസ്കാരം വൈകുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാൻ വിസമ്മതിച്ച് ഭർതൃവീട്ടുകാർ; യുവതിയുടെ സംസ്കാരം വൈകുന്നു

Jan 20, 2023, 12:00 PM IST

അമ്മയുടെ മൃതദേഹം മക്കളെ കാണിച്ചില്ലെന്ന് പരാതി. ഇതേതുടർന്ന് തൃശൂരിലെ യുവതിയുടെ അന്ത്യകർമങ്ങൾ വൈകി. പാവറട്ടി സ്വദേശിനി ആശയുടെ ശവസംസ്കാരമാണ് വൈകുന്നത്. ആശയുടെ രണ്ട് ആൺമക്കളെ ഭർതൃവീട്ടുകാർ മൃതദേഹം കാണിക്കാൻ കൊണ്ടുവരില്ല എന്ന് പറഞ്ഞതാണ് കാരണം. ആശയുടെ മക്കൾക്ക് 10ഉം 4ഉം വയസാണ് പ്രായം.

ഗൂഗിളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി; സിസിഐ ഉത്തരവ് സ്റ്റേ ചെയ്യില്ല

Jan 20, 2023, 11:45 AM IST

ഇന്ത്യയില്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം വിപണനം ചെയ്യുന്ന രീതി മാറ്റണമെന്ന് ഗൂഗിളിനോട് നിര്‍ദ്ദേശിച്ച കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഗൂഗിളിനെക്കുറിച്ചുള്ള സിസിഐയുടെ കണ്ടെത്തലുകൾ അധികാരപരിധിയിൽ അല്ലാത്തത് ആണെന്ന് പറയാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല വിരമിച്ചു

Jan 20, 2023, 12:18 PM IST

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 39 കാരനായ അംല 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. പിന്നീട് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സജീവമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കായി 124 ടെസ്റ്റുകളും 181 ഏകദിനങ്ങളും 44 ടി20 മത്സരങ്ങളും അംല കളിച്ചിട്ടുണ്ട്.