കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,135 പേർക്ക് കോവിഡ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,135 പേർക്ക് കോവിഡ്

Aug 3, 2022, 01:07 PM IST

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഇന്ത്യയിൽ 17135 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ സജീവ കേസുകൾ നിലവിൽ 0.31 ശതമാനം ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്കും പ്രതിവാര പോസിറ്റിവിറ്റി നിരക്കും യഥാക്രമം, 3.69 ശതമാനവും 4.67 ശതമാനവുമാണ്.

മുതിര്‍ന്ന നേതാക്കളില്ലാതെ ഹരിയാനയിൽ കോൺഗ്രസിന്റെ ചിന്തന്‍ ശിബിർ

Aug 3, 2022, 01:47 PM IST

പഞ്ചഗുളയില്‍ വെച്ച് നടന്ന ഹരിയാന ചിന്തന്‍ ശിബിറില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം കോണ്‍ഗ്രസ് പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തുന്നു. 2024 ല്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന ബി.ജെ.പിയെ താഴെയിറക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനാണ് ചിന്തന്‍ ശിബിര്‍ ചേര്‍ന്നത്.പണപ്പെരുപ്പം, തൊഴിലില്ലായ്മ, ക്രമസമാധാനം തുടങ്ങി നിരവധി പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്

രണ്ടാമത്തെ പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി

Aug 3, 2022, 01:31 PM IST

കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രനെ വെള്ളിയാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കോഴിക്കോട് ജില്ലാ കോടതി കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയില്ല.ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സിവിക് ചന്ദ്രന് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു.