ആലപ്പുഴ മെഡി. കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും ചടങ്ങിൽ നിന്ന് പിൻമാറി. കെ.സി വേണുഗോപാലിനെയും ജി.സുധാകരനെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയും കൊടിക്കുന്നിലും പരിപാടി ബഹിഷ്കരിക്കുന്നത്.
ഹർത്താൽ നഷ്ടം ഈടാക്കാൻ പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ജില്ലയിൽ വേഗത്തിലാക്കി. വിവിധ താലൂക്കുകളിലായി 47 ഇടങ്ങളിലാണ് റവന്യൂ റിക്കവറി സംഘം വെള്ളിയാഴ്ച നടപടികൾ ആരംഭിച്ചത്. ജില്ലയിലെ ഏഴ് താലൂക്കുകളിലായി 126 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചത്തെ ആസ്പദമാക്കി അതേ പേരിൽ തന്നെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറായി ടൊവിനോയുടെ ഫസ്റ്റ് ലുക്കാണ് പോസ്റ്ററിലുള്ളത്. ബഷീറിന്റെ 115-ാം ജൻമവാർഷിക ദിനമായ ശനിയാഴ്ചയാണ് പോസ്റ്റർ പുറത്തിറക്കിയത്.