ഇംഗ്ലണ്ടിനെതിരായ ആദ്യ വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇംഗ്ലണ്ടിനെതിരായ ആദ്യ വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

Sep 19, 2022, 01:20 PM IST

വനിതാ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ ആതിഥേയരെ 7 വിക്കറ്റിന് 227 റൺസിലൊതുക്കി. 99 പന്തിൽ 91 റൺസെടുത്ത സ്മൃതി മന്ഥനയും 94 പന്തിൽ 74 റൺസുമായി പുറത്താകാതെ നിന്ന ഹർമൻപ്രീത് കൗറുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.

റോഡിലെ കുഴിയിൽ വീണ് എത്രപേർ മരിച്ചു? അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Sep 19, 2022, 01:01 PM IST

സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര പേർ മരണമടഞ്ഞെന്നും എത്ര പേർക്ക് പരുക്ക് പറ്റിയെന്നുമുള്ള വിവരം തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിൽ ഈ വിവരം ലഭ്യമല്ലെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

കാവ്യാ മാധവന് ഇന്ന് 38-ാം പിറന്നാള്‍

Sep 19, 2022, 03:06 PM IST

നടി കാവ്യ മാധവന് ഇന്ന് 38-ാം ജന്മദിനം. ബാലതാരമായി വെള്ളിത്തിരയിലെത്തി, പിന്നീട് മലയാളികളുടെ നായികാ സങ്കൽപം തന്നെ മാറ്റിമറിച്ച താരമാണ് കാവ്യാ മാധവൻ. നിരവധി ആരാധകരാണ്, താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.