ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 12 റൺസ് ജയം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 12 റൺസ് ജയം

Jan 18, 2023, 10:16 PM IST

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം. 12 റൺസിനാണ് ഇന്ത്യയുടെ ജയം. ശുഭ്‌മാൻ ഗില്ലിന്റെ ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 337 റൺസിന് ന്യൂസിലൻഡ് ഓൾ ഔട്ട് ആയി. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 4 വിക്കറ്റുകൾ വീഴ്ത്തി.

വാളയാർ പീഡന കേസ്; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് പെൺകുട്ടികളുടെ അമ്മ

Jan 18, 2023, 10:19 PM IST

വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ. കുട്ടികളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നാണ് ആക്ഷേപം. അന്വേഷണത്തിൽ കോടതി മേൽനോട്ടം വഹിക്കണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.

വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇളവില്ല: ഡല്‍ഹി കോടതി

Jan 19, 2023, 07:24 AM IST

അന്വേഷണ ഏജൻസികളോട് വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതിൽ നിന്ന് മാധ്യമ പ്രവർത്തകരെ നിയമപരമായി ഒഴിവാക്കിയിട്ടില്ലെന്ന് ഡൽഹി റോസ് അവന്യൂ കോടതി. ക്രിമിനൽ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാധ്യമ പ്രവർത്തകർ ഉറവിടം വെളിപ്പെടുത്തണമെന്ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അഞ്ജനി മഹാജൻ പറഞ്ഞു.