2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി. ലോണ്‍ ബോളില്‍ പുരുഷ ടീം ഇനത്തിൽ വെള്ളി മെഡൽ. ഫൈനലിൽ നോർത്തേൺ അയർലൻഡിനോട് തോറ്റാണ് ഇന്ത്യ വെള്ളി മെഡൽ നേടിയത്. വനിതാ ടീം ഇനത്തിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു.
രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ജഗ്ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടു. പതിനാലാമത് ഉപരാഷ്ട്രപതിയാണ്. പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് അൽവയെ തോൽപ്പിച്ചാണു ബംഗാൾ ഗവർണറായിരുന്ന ധൻകറിന്റെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.
കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം എഴുതി, ഇന്ത്യയുടെ അവിനാഷ് സാബ്ലെ. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ, വെള്ളി മെഡൽ നേടിയാണ് അവിനാഷ് ചരിത്രമെഴുതിയത്. ഇതാദ്യമായാണ്, ഇന്ത്യ കോമൺവെൽത്ത് ഗെയിംസ് സ്റ്റീപ്പിൾ ചെയ്സിൽ മെഡൽ നേടുന്നത്. ദേശീയ റെക്കോർഡോടെയാണ് താരം വെള്ളി മെഡൽ നേടിയത്.