ഇന്ത്യൻ വനിതാ ഹോക്കി ടീം 2022 കോമൺവെൽത്ത് ഗെയിംസിന്റെ സെമി ഫൈനലിൽ എത്തി. പൂൾ എ മത്സരത്തിൽ കാനഡയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീം അവസാന നാലിലെത്തിയത്. മത്സരം ഇന്ത്യ 3-2ന് സ്വന്തമാക്കി. നാലാം ക്വാർട്ടറിൽ ഇന്ത്യ വിജയഗോൾ നേടി.
ദേശീയപതാക പ്രൊഫൈൽ ചിത്രമാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പുറകെ വ്യപക ക്യാംപെയ്നുമായി കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ദേശീയപതാക ഉയർത്തുന്ന ചിത്രം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം ചിത്രം പങ്കുവച്ച് പ്രചാരണത്തിൽ ഭാഗമായി.
ജോണി ഡെപ്പ് നൽകിയ മാനനഷ്ടക്കേസിൽ തനിക്ക് 395 കോടി രൂപ നഷ്ടമായെന്ന് ആംബർ ഹേര്‍ഡ്. വിചാരണയ്ക്ക് മുമ്പ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഹേർഡ് ഇക്കാര്യം പരാമർശിച്ചതായി റിപ്പോർട്ട് ഉണ്ട്. അഞ്ച് വർഷം നീണ്ടുപോയ നിയമപോരാട്ടമാണ് ഹേർഡിനെ പ്രതിസന്ധിയിലാക്കിയത്.