ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Sep 20, 2022, 01:03 PM IST

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി 7.30ന് മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

5,000 കെർബ്സൈഡ് ഇവി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ ഡൽഹി സർക്കാർ

Sep 20, 2022, 02:42 PM IST

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ പ്രധാന റോഡുകളിലും 5,000 ത്തിലധികം കെർബ്സൈഡ് ഇ.വി ചാർജിംഗ് പോയിന്‍റുകൾ സ്ഥാപിക്കാൻ ഡൽഹി സർക്കാർ. തെരുവ് വിളക്ക് പോസ്റ്റുകൾ ഉപയോഗിച്ചോ പ്രത്യേക ചാർജിംഗ് പോസ്റ്റുകളിലൂടെയോ, റോഡരികിൽ പാർക്ക് ചെയ്യുമ്പോൾ, ഇ.വികൾ ചാർജ് ചെയ്യാൻ കഴിയുന്ന രീതിയാണ്, കെർബ്സൈഡ് ചാർജിംഗ്.

ഇറാനില്‍ ഹിജാബ് വലിച്ചൂരി പ്രതിഷേധം; പിന്തുണയുമായി തസ്ലിമ നസ്രീൻ

Sep 20, 2022, 01:16 PM IST

ഇറാനിൽ ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച്, പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിരത്തിലിറങ്ങിയ സ്ത്രീകളെ പിന്തുണച്ച്, ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീൻ. പ്രതിഷേധത്തിന് തസ്ലീമ നസ്രീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.