ഇന്ത്യ - ന്യൂസീലാൻഡ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 385 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ്, 295 ന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി ശർദുൽ താക്കൂറും കുൽദീപും 3 വിക്കറ്റ് വീതം വീഴ്ത്തി.
കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ അർബൻ നിധി ലിമിറ്റഡ് നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഈ മാസം സർവീസിൽ നിന്ന് വിരമിക്കും. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ച ശിവശങ്കർ 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.