കോമൺവെൽത്ത് ഗെയിംസിൽ, ഗുസ്തിയിൽ ഇന്ത്യയ്ക്ക് സ്വർണ്ണ നേട്ടം. ബജ്റംഗ് പൂനിയയ്ക്ക് പിന്നാലെ, സാക്ഷി മാലിക്കും ദീപക് പൂനിയയും സ്വർണം നേടി. വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിലാണ് സാക്ഷി മാലിക് സ്വർണം നേടിയത്. 2014ൽ വെങ്കലവും, 2018ൽ വെള്ളിയും സാക്ഷി നേടിയിരുന്നു.
പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്ട്സ്ആപ്പ്. സ്വന്തം സന്ദേശങ്ങള്‍, നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാന്‍ കഴിയൂ എന്നതില്‍ നിന്ന് മാറി, ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചറാണ്, ഇനി പുതിയതായി വരാനിരിക്കുന്നത്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. രാജ്യത്തിൻ്റെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്റ് അംഗങ്ങൾ ഇന്ന് തെരഞ്ഞെടുക്കും. എൻഡിഎയുടെ ജഗദീപ് ധൻകർ, പ്രതിപക്ഷ മുന്നണിയുടെ മാർഗരറ്റ് ആൽവ എന്നിവരാണ് സ്ഥാനാർത്ഥികൾ. രാവിലെ 10 മുതൽ പാർലമെന്റ് മന്ദിരത്തിലാണ് വോട്ടെടുപ്പ് നടക്കുക