ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര പരമ്പര
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര പരമ്പര

Sep 22, 2022, 09:04 AM IST

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ, ഇംഗ്ലണ്ട് വനിതകളെ 88 റൺസിന് തോൽപ്പിച്ച് ഇന്ത്യക്ക് പരമ്പര. ഇന്ത്യ ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, 44.2 ഓവറിൽ 245 റൺസിന് ഓൾ ഔട്ടായി. 111 പന്തിൽ 18 ഫോറും നാല് സിക്സും സഹിതം 143 റൺസെടുത്ത, ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

അധ്യക്ഷനായാൽ ​ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ദിഗ് വിജയ് സിങ്

Sep 22, 2022, 08:33 AM IST

കോൺ​ഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന അശോക് ​ഗെലോട്ടിന്റെ നിലപാടിനെതിരെ ദി​ഗ് വിജയ് സിങ്. അദ്ധ്യക്ഷനായാൽ ഗലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണം. രണ്ടു പദവികൾ വഹിക്കാനാവില്ലെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാനില്ലെന്ന് ഗലോട്ട് കഴിഞ്ഞ ദിവസം സോണിയ ​ഗാന്ധിയെ അറിയിച്ചിരുന്നു.

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എൻഐഎ റെയ്ഡ്; നേതാക്കള്‍ കസ്റ്റഡിയില്‍

Sep 22, 2022, 08:00 AM IST

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയത്. അതിരാവിലെ വരെ റെയ്ഡ് തുടർന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു.