കാനഡയില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കാനഡയില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

Sep 20, 2022, 11:02 AM IST

കാനഡയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലുണ്ടായ വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ, ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. പഞ്ചാബ് സ്വദേശി സത്‍വീന്ദര്‍ സിംഗ് ആണ് മരിച്ചത്. വെടിവെപ്പിനെ തുടർന്ന് ഹാമില്‍ട്ടണ്‍ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്, മരണം സംഭവിച്ചത്. ഇതോടെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

ബില്ലുകൾ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന് തോമസ് ഐസക്

Sep 20, 2022, 12:24 PM IST

സർക്കാർ അയച്ച ബില്ലുകൾ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന്, മുൻ ധനമന്ത്രി ടി എം തോമസ് ഐസക്. ഒന്നുകിൽ ഗവർണർ ഒപ്പിടണം, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കണം അതുമല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കണം. സഭ രണ്ടാമതും അയച്ചാൽ അതിൽ ഒപ്പിട്ടേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

ബജ്‌രംഗിന് ചരിത്ര നേട്ടം; ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ

Sep 20, 2022, 11:14 AM IST

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി, ബജ്‌രംഗ് പുനിയ. 65 കിലോഗ്രാം വിഭാഗത്തിൽ പോർട്ടോ റിക്കോയുടെ സെബാസ്റ്റ്യൻ സി റിവേറയെ പരാജയപ്പെടുത്തി വെങ്കലം നേടിയാണ്, ബജ്‌രംഗ് ഈ നേട്ടം കൈവരിച്ചത്. 2013, 2019 ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കലവും, 2018ൽ വെള്ളിയും നേടിയിരുന്നു.