കഴിഞ്ഞ വർഷം ഇന്ത്യക്കാർ ഇ-കൊമേഴ്സ് ആപ്പുകളിൽ ചിലവഴിച്ചത് 8700 കോടി മണിക്കൂറുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് ചിലവഴിച്ച മണിക്കൂറുകളിൽ 16 ശതമാനം വർധനയുണ്ടായി. 2021 ൽ രാജ്യം 7500 കോടി മണിക്കൂറുകളായിരുന്നു ഇ-കൊമേഴ്സ് വെബ് സൈറ്റുകളിൽ ചിലവഴിച്ചത്. ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറി രോഹിത് ശർമയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച് കുട്ടി. പിന്നാലെയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ കുട്ടിയെ ബലം പ്രയോഗിച്ച് മാറ്റി. ഇതിനിടെ, കുട്ടിയെ ഉപദ്രവിക്കരുതെന്ന് രോഹിത് ശർമ്മ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സൂചന നൽകുന്നത് ദൃശ്യങ്ങളിൽ കാണാം.