കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം എഴുതി, ഇന്ത്യയുടെ അവിനാഷ് സാബ്ലെ. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ, വെള്ളി മെഡൽ നേടിയാണ് അവിനാഷ് ചരിത്രമെഴുതിയത്. ഇതാദ്യമായാണ്, ഇന്ത്യ കോമൺവെൽത്ത് ഗെയിംസ് സ്റ്റീപ്പിൾ ചെയ്സിൽ മെഡൽ നേടുന്നത്. ദേശീയ റെക്കോർഡോടെയാണ് താരം വെള്ളി മെഡൽ നേടിയത്.
2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി. ലോണ്‍ ബോളില്‍ പുരുഷ ടീം ഇനത്തിൽ വെള്ളി മെഡൽ. ഫൈനലിൽ നോർത്തേൺ അയർലൻഡിനോട് തോറ്റാണ് ഇന്ത്യ വെള്ളി മെഡൽ നേടിയത്. വനിതാ ടീം ഇനത്തിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു.
58,000 ടൺ ചോളവുമായി മൂന്നുകപ്പലുകൾകൂടി വെള്ളിയാഴ്ച യുക്രൈൻ തുറമുഖം വിട്ടു. അയർലൻഡ്, യു.കെ. തുർക്കി എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര.റഷ്യൻ അധിനിവേശത്തെത്തുടർന്ന് മുടങ്ങിക്കിടന്ന കരിങ്കടലിലെ ചരക്കുനീക്കം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഇടവേളയ്ക്കുശേഷം ആദ്യം പുറപ്പെട്ട കപ്പൽ ഞായറാഴ്ചയോടെ ലക്ഷ്യസ്ഥാനമായ ലെബനനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഭക്ഷ്യഭദ്രത ഭീഷണി നേരിടുന്നതിനിടയിൽ, ലോകത്ത