ഇന്ത്യയിലേത് തൊഴിലില്ലാത്ത വളർച്ച: രഘുറാം രാജൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇന്ത്യയിലേത് തൊഴിലില്ലാത്ത വളർച്ച: രഘുറാം രാജൻ

Aug 3, 2022, 05:52 PM IST

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ മാന്ദ്യമുണ്ടാവില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. സമ്പദ്‍വ്യവസ്ഥ ട്രാക്കിലാണെന്നും വളർച്ചയുണ്ടെന്നും രഘുറാം രാജൻ പറഞ്ഞിരുന്നു. എന്നാൽ, ഈ വളർച്ച തൊഴിലില്ലാത്ത വളർച്ചയാണെന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.എല്ലാ സമ്പദ്‍വ്യവസ്ഥയേയും സംബന്ധിച്ചടുത്തോളം വളരെ പ്രാധാന്യമർഹിക്കുന്നത

ഇഡി ജീവനക്കാരിൽ നാല് വർഷത്തിനിടയിൽ 50 ശതമാനം വർധന

Aug 3, 2022, 06:40 PM IST

കഴിഞ്ഞ നാല് വർഷത്തിനിടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ ജീവനക്കാരുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവുണ്ടായതായാണ് റിപ്പോർട്ട്. 2018 ൽ സഞ്ജയ് കുമാർ മിശ്ര ഇഡി ഡയറക്ടറായി ചുമതലയേറ്റതിന് ശേഷം കൂടുതൽ പേര് ഇഡിയിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ. ഇക്കാലയളവിൽ ഇഡി ഓഫീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Aug 3, 2022, 06:30 PM IST

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നാളെ അവധി.