പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്ലൂവെൻസർ പ്രധാനമന്ത്രിയാണെന്നാണ് അക്ഷയ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ വലിയ മാറ്റമുണ്ടാക്കുമെന്നും ഇത് സിനിമാ മേഖലയെ സംബന്ധിച്ച് നല്ലതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടമായി. കിങ്സ്റ്റണിലെ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച 12 മില്യൺ ഡോളറാണ് (ഏകദേശം 97 കോടി രൂപ) അദ്ദേഹത്തിന് നഷ്ടമായത്. 12,000 ഡോളർ (ഏകദേശം 9 ലക്ഷം രൂപ) മാത്രമാണ് ഇപ്പോൾ താരത്തിന്റെ അക്കൗണ്ടിൽ അവശേഷിക്കുന്നത് എന്നും അറിയിച്ചു.
തമിഴ് ചലച്ചിത്ര സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം 'രേഖ'യുടെ ടീസർ പുറത്തിറങ്ങി. വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10 ന് റിലീസ് ചെയ്യും. ഉണ്ണി ലാലും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.