‘ചെസ് ബോർഡിലെ തീപ്പൊരി’ എന്നറിയപ്പെടുന്ന സ്പെയിൻ സൂപ്പർതാരം അലക്സി ഷിറോവിനെതിരെ ഇന്ത്യൻ പ്രതിഭ ഡി. ഗുകേഷിന്റെ മിന്നൽ പ്രകടനം. ഈ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ ബി ടീമിന്റെ തുടർച്ചയായ അഞ്ചാം ജയം. മത്സരങ്ങൾ കടുത്തതോടെ ലോക ചെസ് ഒളിംപ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ 10 പോയിന്റുമായി ഇന്ത്യ ബി ടീമും അർമീനിയയും മാത്രം മുന്നിൽ. തുടർച്ചയായ അഞ്ചാം വിജയത്തോടെ ഇന്ത്യൻ വനിതാ എ ടീമും 10 പോയിന്റുമായി മുന്നിലാണ
ജില്ലയിൽ രണ്ടുദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ ജില്ലാഭരണകൂടത്തിന്റെ നിർദേശം. വിവിധ താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 128 കുടുംബങ്ങളെയാണ് ഇതുവരെ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റി. അപകട സാധ്യതയുള്ള ഇടങ്ങളിൽനിന്ന് ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ മാറ്റും.കോഴിക്കോട് താലൂക്കിലെ കൊടിയത്തൂരിൽ ക്യാംപ്
അടുത്ത വർഷം ജനുവരിയോടെ, രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ 5 ജി സേവനം ലഭ്യമാക്കാൻ ഒരുങ്ങുകയാണ്, റിലയൻസ് ജിയോ. ഈ വർഷം അവസാനത്തോടെ, ഡൽഹിയിലും മുംബൈയിലും ഈ സേവനം ആരംഭിക്കും. ജനുവരിയോടെ ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ജാംനഗർ, അഹമ്മദാബാദ്, ലഖ്നൗ എന്നിവിടങ്ങളിൽ 5ജി ലഭ്യമാകും.