ഗുണ്ടാസംഘവുമായി ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പിമാരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി പ്രസാദ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ടുവെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. ഗുണ്ടകളിൽ നിന്ന് ഇവർ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ സ്വിഗ്ഗിയും. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 6,000 തൊഴിലാളികളിൽ 8-10 ശതമാനം പേരെ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട്. പ്രൊഡക്ട്, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടലുകൾ ഏറ്റവും കൂടുതൽ ബാധിക്കുക.
എറണാകുളം ലോ കോളേജില്‍ ഉദ്ഘാടനത്തിനിടെ അപർണ്ണ ബാലമുരളിയ്ക്ക് വിദ്യാർത്ഥിയിൽ നിന്ന് നേരിട്ട അനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയൻ. സംഭവത്തിൽ യൂണിയൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എറണാകുളം ലോ കോളേജ് യൂണിയന്റെ ഉദ്ഘാടന വേദിയിലാണ് സംഭവം.