സിപിഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനെതിരെയും രൂക്ഷവിമർശനം. രാഷ്ട്രീയ റിപ്പോർട്ടിലാണു വിമർശനങ്ങൾ. സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത് ധാർഷ്ട്യത്തിലൂടെയാണ്. അതിന്റെ തിരിച്ചടി സർക്കാർ നേരിട്ടു. കെ റെയിൽ വിഷയം ശബരിമല പോലെ സങ്കീർണമാക്കി.എംപ്ലോയ്മെന്റ് സംവിധാനത്തെ സിപിഎം നോക്കുക്കുത്തിയാക്കി. കുടുംബശ്രീയിൽ പോലും പിൻവാതിൽ നിയമനം നടത്തുന്നു..
കോമൺവെൽത്ത് ഗെയിംസിന്റെ ഒൻപതാം ദിനം ഇന്ത്യയ്ക്ക് രണ്ടു മെഡലുകൾ. 10 കിലോമീറ്റർ റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയും പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബിളും വെള്ളി മെഡൽ സ്വന്തമാക്കി. ദേശീയ റെക്കോർഡോഡെയാണ് അവിനാഷിന്റെ നേട്ടം. ബോക്സിങ്ങിൽ അമിത് പംഗൽ (പുരുഷന്മാരുടെ ഫ്ലൈവെയ്റ്റ്), നിതു ഗംഗസ് (വനിതാ വിഭാഗം) എന്നിവർ ഫൈനലിൽ പ്രവേശിച്ചു.
'അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി, 30 വയസിന് മുകളിലുള്ള എല്ലാവരുടെയും ജീവിതശൈലീ രോഗനിർണയ സ്ക്രീനിംഗ്, ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യഘട്ടത്തിൽ, സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലേയും, ഓരോ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.