തൃശൂർ സേഫ് ആൻഡ് സ്ട്രോംഗ് സ്ഥാപന ഉടമ പ്രവീൺ റാണയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കണ്ണൂരിലും കമ്പനി വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 15 % പലിശ വാഗ്ദാനം ചെയ്ത് ഒന്ന് മുതൽ 20 ലക്ഷം വരെ നിക്ഷേപം സ്വീകരിച്ചാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ ഒറ്റയാൻ പി.ടി.ഏഴാമനെ മയക്കുവെടിവച്ചു. മുണ്ടൂരിനും ധോണിക്കും ഇടയിലുള്ള വനാതിർത്തിക്ക് സമീപം കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയ ആണ് ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകുന്നത്.
ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തൊടാതെ പൊലീസിലെ ഗുണ്ടാ ബന്ധത്തിന്റെ പേരിലെ ശുദ്ധി കലശം. ഉന്നത ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തെക്കുറിച്ച് അന്വേഷണമോ നടപടിയോ ഇല്ല. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടവരേക്കുറിച്ചുള്ള ഡി.ജി.പിയുടെ വിവരശേഖരണത്തിൽ നിന്ന് എസ്.പി മുതൽ മുകളിലോട്ടുള്ളവരെ ഒഴിവാക്കി.