കളിക്കാരുടെ കൈമാറ്റത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെതിരെ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ (ഐടിഎഫ്എഫ്) നടപടി സ്വീകരിച്ചു. ഇറ്റാലിയൻ ലീഗിന്റെ നടപ്പുസീസണിൽ ടീമിന്റെ 15 പോയിന്റ് കുറച്ചാണ് നടപടി. ക്ലബ്ബിന്റെ ബോർഡ് അംഗങ്ങൾക്കെതിരെ വിലക്ക് ഉൾപ്പെടെയുള്ള നടപടികളും ഉണ്ട്.
പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിപ്രോ 452 ജീവനക്കാരെ പിരിച്ചുവിട്ടു. പുതിയ ജീവനക്കാരെയാണ് കമ്പനിയിൽ നിന്നും പുറത്താക്കിയത്. പരിശീലനത്തിന് ശേഷവും മോശം പ്രകടനം കാഴ്ചവച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് അറിയിച്ചു. കമ്പനി മാനദണ്ഡങ്ങൾക്കനുസൃതമായി ഓരോ ജീവനക്കാരനും നിശ്ചിത തലത്തിലുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.
ഹോക്കി ലോകകപ്പിൽ പൂൾ എയിൽ നിന്ന് ലോക ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയയും പൂൾ ബിയിൽ നിന്ന് രണ്ടാം സ്ഥാനത്തുള്ള ബെൽജിയവും നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 9-2 ന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ പൂൾ ചാമ്പ്യൻമാരായി അവസാന എട്ടിൽ ഇടം നേടിയത്. ജപ്പാനെ 7-1നാണ് ബെൽജിയം തോൽപ്പിച്ചത്.