പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊല്ലപ്പെട്ട ഇർഷാദിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിക്കും. ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കും. ഇതിനിടെ ഇർഷാദിന്റെ മരണത്തിൽ കുടുംബം സിബിഐ അന്വേഷണം അവശ്യപ്പെട്ടിട്ടുണ്ട്.ഇർഷാദിന്റെ മരണത്തിൽ പൊലീസ് അന്വേഷണം വ്യാ
ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നും വെട്ടിക്കുറയ്ക്കും. ഡീസൽ ക്ഷാമം കാരണമുള്ള കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കൽ ബുധനാഴ്ച വരെ തുടരും. ഇന്ന് ഓർഡിനറി സർവീസുകളിൽ 25 ശതമാനം മാത്രമാണ് നിരത്തിലിറങ്ങുക. അഞ്ഞൂറോളം സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്.
ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് അവസാന 2 മത്സരങ്ങള്‍ നടക്കുക. രാത്രി 8 മണിക്കാണ് മത്സരം. ഈ മത്സരം ജയിച്ചാൽ ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പര കൂടി സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിക്കും