തണ്ണിമത്തനാണോ? പുതിയ പാകിസ്താന്‍ ജഴ്‌സിയെ ട്രോളി ആരാധകര്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

തണ്ണിമത്തനാണോ? പുതിയ പാകിസ്താന്‍ ജഴ്‌സിയെ ട്രോളി ആരാധകര്‍

Sep 19, 2022, 02:18 PM IST

ടി20 ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ ജേഴ്സികൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായി മാറിയിരിക്കുകയാണ്. ഇന്നലെയാണ് ഇന്ത്യയുടെ പുതിയ ജഴ്സി പുറത്തിറക്കിയത്. എന്നാൽ ജഴ്സിയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ലഭിച്ചത് പാകിസ്താനാണ്. പാകിസ്ഥാന്‍റെ പുതിയ ജേഴ്സി തണ്ണിമത്തൻ പോലെയാണെന്ന് ആരാധകർ പറയുന്നു.

നിലപാട് വ്യക്തമാക്കി ഗവർണർ ; ലോകായുക്ത, സര്‍വ്വകലാശാല (ഭേദഗതി) ബില്ലുകളിൽ ഒപ്പിടില്ല

Sep 19, 2022, 02:00 PM IST

ലോകായുക്ത, സർവകലാശാല (ഭേദഗതി) ബില്ലുകളിൽ ഒപ്പിടില്ലെന്ന്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം കേസിൽ വിധി പറയാൻ ആരെയും അനുവദിക്കില്ല. താൻ ചാൻസലറായിരിക്കെ സർവകലാശാലകളിൽ ഇടപെടാൻ, അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: വിഡി സതീശന്‍

Sep 19, 2022, 02:21 PM IST

വൈസ് ചാൻസലറെ നിയമിക്കാൻ ഗവർണറെ സർക്കാർ സമീപിക്കുന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രണ്ട് ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും, ലോകായുക്ത ബിൽ നിയമവിരുദ്ധമാണെന്നും അതിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെന്നും സതീശൻ പറഞ്ഞു.