കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബിബിഎ കോഴ്സിൽ എംകോം യോഗ്യതയുള്ളവർ പഠിപ്പിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ അത് പുനഃപരിശോധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ്. മേയ് 22-ന് അഡീഷണൽ ചീഫ് സെക്രട്ടറി രജിസ്ട്രാർക്ക് അയച്ച കത്തിലാണ് ഈ നിർദേശമുള്ളത്.
ലോകഫുട്ബോളിലെ ഏറ്റവും പ്രിയപ്പെട്ട താരം ലയണൽ മെസിയാണെന്ന് എടികെ മോഹൻ ബഗാന്റെ പുതിയ സൂപ്പർസ്റ്റാർ ഫ്ലോറെന്റിൻ പോഗ്ബ. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഫ്ലോറെന്റിൻ തന്റെ ആദ്യ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടിക്കാലത്ത് താനും പത്താം നമ്പറിൽ കളിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാർ വട്ടവടയിൽ വൻ കൃഷിനാശം. 10 ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കർഷകൻ അയ്യപ്പന്റെ കൃഷി ഭൂമിയിൽ 10 അടിയോളം ഭൂമി വിണ്ടു താണു. മൂന്നാറിൽ കനത്ത മഴ തുടരുന്നു. ജില്ലയുടെ മറ്റ് മേഖലകളിൽ മഴയില്ല. ഇവിടങ്ങളിൽ ആശങ്കയകലുന്നുണ്ട്. 7 സ്ഥലങ്ങളിലായി 128 പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നു.അതേസമയം, ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2375. 53 അടിയിലെത്തി.. വൈഗ അണക്കെട്ടിന്റെ 7