യുഎഇയുടെ കൂടുതൽ ഭാഗങ്ങളിൽ ഇന്ന് (തിങ്കളാഴ്ച) ഉച്ച കഴിഞ്ഞ് മഴ പെയ്തു. അബുദാബി, ദുബായ്, ഷാർജ എന്നിവയുൾപ്പെടെ മിക്ക എമിറേറ്റുകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. ഈ ആഴ്ച കൂടുതൽ മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.
മദ്യനിരോധനം നിലനിൽക്കുന്ന ബീഹാറിൽ വീണ്ടും വിഷ മദ്യദുരന്തം. സിവാൻ ജില്ലയിലെ ബല ഗ്രാമത്തിൽ വിഷ മദ്യം കഴിച്ച് മൂന്ന് പേർ മരിച്ചു. ഏഴ് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷ മദ്യ വിൽപ്പന നടത്തിയ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യനിരോധന നയത്തിൽ മാറ്റം വരുത്തില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീൻ ഉൾപ്പെടെ എട്ട് പേരാണ് രാജിവെച്ചത്. ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവച്ചത്. അധ്യാപകർക്ക് ഗുണനിലവാരമില്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാനാവില്ലെന്ന് രാജിവച്ച അധ്യാപകർ പറഞ്ഞു.