കേരള കോണ്‍ഗ്രസിനെ കൂടെ കൂട്ടിയതിന്റെ ഗുണം കിട്ടിയത് കോട്ടയത്ത് മാത്രമെന്ന് സി.പി.ഐ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കേരള കോണ്‍ഗ്രസിനെ കൂടെ കൂട്ടിയതിന്റെ ഗുണം കിട്ടിയത് കോട്ടയത്ത് മാത്രമെന്ന് സി.പി.ഐ

Aug 6, 2022, 10:28 AM IST

കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ പങ്കാളിയാക്കിയതിന്റെ ഗുണം സംസ്ഥാനത്താകെ നേടാനായില്ലെന്ന് സി. പി. ഐ. ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശം. കോട്ടയം ജില്ലയില്‍ മാത്രമാണ് കേരള കോണ്‍ഗ്രസ് (എം) മുന്നണിയുടെ ഭാഗമായതിന്റെ ഗുണമുണ്ടായത്.

എസ്എഫ്ഐയെ നിരോധിക്കണം; ഹൈബി ഈഡൻ എം പി പാര്‍ലമെന്റില്‍

Aug 6, 2022, 10:12 AM IST

വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം പി. ഹൈബി ഈഡൻ പാർലമെന്‍റിൽ ഇക്കാര്യം ആവശ്യപ്പെട്ടു. തിരുവനന്തപുരം ലോ കോളേജിൽ കെ.എസ്.യു പ്രവർത്തകയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈ ആവശ്യം ഉന്നയിച്ചത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Aug 6, 2022, 10:40 AM IST

സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില, ഒറ്റ ദിവസം കൊണ്ട് 480 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്നലെ സ്വർണ വില 80 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില, 37800 രൂപയാണ്.