വൃത്തിഹീനമായിട്ടും പ്രവർത്തിച്ചു; തൃശ്ശൂർ മെഡിക്കല്‍കോളേജ് കോഫീഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വൃത്തിഹീനമായിട്ടും പ്രവർത്തിച്ചു; തൃശ്ശൂർ മെഡിക്കല്‍കോളേജ് കോഫീഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി

Jan 19, 2023, 06:23 PM IST

തൃശൂർ മെഡിക്കൽ കോളേജ് കാമ്പസിലെ ഇന്ത്യൻ കോഫി ഹൗസിന്‍റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് താൽക്കാലികമായി റദ്ദാക്കി. വൃത്തിഹീനമായിട്ടും പ്രവർത്തിക്കാൻ അനുമതി നൽകിയ രണ്ട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.അസിസ്റ്റന്‍റ് ഭക്ഷ്യ സുരക്ഷാകമ്മീഷണർ, ഫുഡ് സേഫ്റ്റി ഓഫീസർ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയ്ക്ക് 4 മാസം യാത്രാവിലക്ക്

Jan 19, 2023, 05:55 PM IST

സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച കേസിൽ ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാല് മാസത്തെ വിലക്ക് ഏർപ്പെടുത്തി. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തതിൽ എയർ ഇന്ത്യക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. നവംബർ 26ന് നടന്ന സംഭവത്തിന് ജനുവരി നാലിനാണ് പൊലീസിൽ പരാതി നൽകിയത്.

ആർത്തവാവധി ഇനി എല്ലാ സർവകലാശാലകളിലും ബാധകം; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Jan 19, 2023, 06:25 PM IST

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. 18 വയസിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.