റഷ്യയിലെ കരിങ്കടലിൽ ആഡംബര എസ്റ്റേറ്റ് രൂപകൽപ്പന ചെയ്ത വാസ്തുശിൽപിയിൽ നിന്ന് 144 ദശലക്ഷം ഡോളർ വിലമതിക്കുന്ന സ്വത്തുക്കൾ ഇറ്റലി ടാക്സ് പോലീസ് കണ്ടുകെട്ടി. വടക്കൻ ഇറ്റലിയിലെ ബ്രെസിയ പട്ടണത്തിലെ "അറിയപ്പെടുന്ന പ്രൊഫഷണലിൽ" നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്തതായി ടാക്സ് പോലീസ് ബുധനാഴ്ചയാണ് പ്രസ്താവന അയച്ചത്.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലെ മികച്ച പ്രകടനത്തോടെ ബാറ്റിംഗ് റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് മുന്നിലെത്തി. നിലവിൽ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇദ്ദേഹം. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്. നേരത്തെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തായിരുന്നു സൂര്യകുമാർ.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാൾ അടുത്ത ഇന്ത്യൻ ഫുട്ബോൾ സീസണിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇന്നലെ ഇമാമി ഗ്രൂപ്പും ഈസ്റ്റ് ബംഗാളും തമ്മിലുള്ള സഹകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രാൻസ്ഫർ നീക്കങ്ങളുടെ ആദ്യ ഘട്ടവും ക്ലബ് ഇന്ന് പരസ്യമാക്കിയത്.