ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയ ന്യൂസിലന്റ് പ്രസിഡന്റ് ജസീന്ത ആർഡെൻ, സുതാര്യമായ ഭരണ പരിഷ്കാരങ്ങൾ കാഴ്ച്ചവെച്ച അധികാരി, മികച്ച വ്യക്തിത്വത്തിനുടമ എന്ന നിലയിലെല്ലാം കീർത്തി നേടിയ വനിതയാണ്. പ്രസിഡന്റ് കാലാവധി തീരാൻ പത്തുമാസം ശേഷിക്കേയാണ് അവരുടെ പടിയിറക്കം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന നേട്ടത്തോടെയാണ് തന്റെ 37ആം വയസ്സിൽ 2017 ൽ ജസീന്ത ന്യൂസിലന്റ് പ്രസിഡന്റ് കസേരയിൽ ഇരുന്നത്. അടുത്ത മാസം 7ന് ലേബർ പാർട്ടി നേതൃസ്ഥാനവും ഒഴിയുമെങ്കിലും, തിരഞ്ഞെടുപ്പ് വരെ എം.പി ആയി തുടരും. "ഞാൻ ഒരു മനുഷ്യനാണ്, കഴിയുന്ന നാളത്രയും നാം പ്രവർത്തിക്കും, അതിന് ശേഷം സമയമാകും, എന്നെ സംബന്ധിച്ചിടത്തോളം സമയമായിരിക്കുന്നു" എന്നായിരുന്നു സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ലേബർ പാർട്ടി അംഗങ്ങളുടെ മീറ്റിംഗിൽ ജസീന്തയുടെ വാക്കുകൾ. 2017 ൽ സഖ്യസർക്കാർ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ജസീന്ത, അവർ പിന്തുടരുന്ന ലേബർ പാർട്ടിയെ മൂന്ന് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചാണ് പ്രസിഡന്റ് പദവി ഏറ്റെടുത്തത്. ന്യൂസിലന്റിന്റെ 50 വർഷത്തെ രാഷ്ട്രീയ ചരിത്രത്തിൽ മറ്റൊരു പാർട്ടിക്കും ലഭിക്കാത്ത ഭൂരിപക്ഷമാണ് ലേബർ പാർട്ടിക്ക് ലഭിച്ചതെന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. 1996 ന് ശേഷം ന്യൂസിലന്റ് ഒറ്റക്ക് ഭരിക്കുന്ന കക്ഷി എന്ന ഖ്യാതിയും ജസീന്തയുടെ മിടുക്കോടെ ലേബർ പാർട്ടി നേടിയെടുത്തു. കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ ജസീന്ത പുലർത്തിയ മിക്കവാണ് ലോകരാജ്യങ്ങളുടെ ശ്രദ്ധയൊന്നാകെ ന്യൂസിലന്റിൽ എത്തിച്ചേർന്നതിന്റെ കാരണം. ലോകം അടച്ചുപൂട്ടലിലേക്ക് പോയപ്പോഴും, കൃത്യമായ ക്വാറന്റൈൻ, ആശുപത്രികൾ, വിമാനത്താവളങ്ങൾ, എന്നിവിടങ്ങളിലെല്ലാം പുലർത്തിയ ശ്രദ്ധ എന്നിവ കൊണ്ടെല്ലാം ന്യൂസിലന്റ് സുരക്ഷിതമായിരുന്നു. കോവിഡ് അനേകായിരങ്ങളെ കൊന്നൊടുക്കുമ്പോഴും, ന്യൂസിലന്റിൽ രോഗികളായത് വിരലിൽ എണ്ണാവുന്നവർ മാത്രം. രാജ്യത്ത് ഒമൈക്രോൺ രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ജസീന്ത പങ്കാളി ക്ലർക്ക് ഗെയ്ഫോർഡുമായുള്ള വിവാഹം റദ്ദാക്കിയതും ശ്രദ്ധേയമായി. രാജ്യത്തെ നിയമങ്ങൾ ജനങ്ങൾക്കും, ഭരണാധികാരികൾക്കും ഒരുപോലെയാണെന്നായിരുന്നു അന്ന് ജസീന്ത പറഞ്ഞത്. ക്രൈസ്റ്റ് ചർച്ചിലെ രണ്ട് ഭീകരാക്രമണങ്ങൾക്കിടയിലും ജസീന്ത രാജ്യത്തെ നയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ സ്വിഗ്ഗിയും. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 6,000 തൊഴിലാളികളിൽ 8-10 ശതമാനം പേരെ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട്. പ്രൊഡക്ട്, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടലുകൾ ഏറ്റവും കൂടുതൽ ബാധിക്കുക.
ഗുണ്ടാസംഘവുമായി ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പിമാരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി പ്രസാദ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ടുവെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. ഗുണ്ടകളിൽ നിന്ന് ഇവർ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.