200 കോടിയുടെ തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി ജാക്വലിൻ ഫെർണാണ്ടസ്. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ജീവിതം നരകതുല്യമാക്കിയെന്നും ഡൽഹി പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ നടി വ്യക്തമാക്കി.
മൂന്നാറിൽ കാട്ടാന പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തിൽ ജീപ്പ് കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്. മൂന്നാർ കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിന്റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരെ ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തമിഴ്നാട്ടിലേക്ക് കടന്ന ദാസിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
പൊലീസിലെ ഗുണ്ടാബന്ധം കണ്ടെത്തിയതോടെ നടപടി കർശനമാക്കി എക്സൈസ് വകുപ്പ്. വലിയ പാർട്ടികളിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് വകുപ്പ്. കഴിഞ്ഞ വർഷം മാത്രം 28 പേർ നടപടി നേരിട്ടതോടെ വകുപ്പിലും അഴിമതിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ വിലയിരുത്തൽ.