ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും; പൂർണ്ണ പിന്തുണയെന്ന് രാഹുൽ ഗാന്ധി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും; പൂർണ്ണ പിന്തുണയെന്ന് രാഹുൽ ഗാന്ധി

Jan 23, 2023, 04:20 PM IST

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന് കോൺഗ്രസിന്‍റെ പൂർണ്ണ പിന്തുണയുണ്ടെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ പറഞ്ഞു. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കശ്മീരിലെത്തിയത്.

അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ, ശക്തമായി നേരിടും; പ്രതികരണവുമായി ഫിറോസ്

Jan 23, 2023, 04:30 PM IST

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ഫിറോസ് പറഞ്ഞു. സമരത്തെ സർക്കാർ അടിച്ചമർത്തുകയാണെന്നും അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുസ്തി ഫെഡറേഷൻ; മേൽനോട്ട സമിതി രൂപീകരിച്ചു, മേരി കോം അധ്യക്ഷ

Jan 23, 2023, 05:11 PM IST

ഗുസ്തി ഫെഡറേഷന്‍റെ ദൈനംദിന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കമ്മിറ്റി രൂപീകരിച്ചു. ഒളിംപിക്സ് മെഡൽ ജേതാവ് മേരി കോം അധ്യക്ഷയായാണ് സമിതി രൂപീകരിച്ചത്. ലൈംഗിക സാമ്പത്തിക ആരോപണങ്ങളും സിമിതി അന്വേഷിക്കും. ഒരു മാസത്തിനകമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം ശനിയാഴ്ച പിരിച്ചുവിട്ടിരുന്നു.