മുന്നേറ്റത്തിന്റെ പാതയിൽ ജിയോ; പുതിയ 50 നഗരങ്ങളില്‍ 5ജി സേവനം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മുന്നേറ്റത്തിന്റെ പാതയിൽ ജിയോ; പുതിയ 50 നഗരങ്ങളില്‍ 5ജി സേവനം

Jan 24, 2023, 04:30 PM IST

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50 നഗരങ്ങളിൽ ജിയോ ട്രൂ 5 ജി സേവനം പ്രഖ്യാപിച്ച് കമ്പനി. ഇതോടെ രാജ്യത്തെ 184 നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ജിയോ ട്രൂ 5 ജി സേവനം ആസ്വദിക്കാൻ കഴിയും. ഈ നഗരങ്ങളിൽ ഭൂരിഭാഗത്തിലും ആദ്യമായി 5 ജി അവതരിപ്പിച്ചത് ജിയോയാണ്.

ഗില്ലിനും രോഹിത്തിനും സെഞ്ചുറി; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നു

Jan 24, 2023, 03:50 PM IST

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഓപ്പണർമാരായ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്‍റെയും സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. 200 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ചേർന്ന് കിവീസ് ബൗളർമാരെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.

മുൻവിധികളോടെ പ്രവര്‍ത്തിക്കുന്ന ചാനല്‍; ബിബിസിക്കെതിരെ എ. കെ. ആന്‍റണിയുടെ മകൻ രംഗത്ത്

Jan 24, 2023, 04:17 PM IST

ബിബിസിയുടെ ഡോക്യുമെന്‍ററി വിവാദത്തിനിടെ വ്യത്യസ്തമായ നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ ആന്‍റണിയുടെ മകൻ അനിൽ കെ ആന്‍റണി. ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ കാഴ്ചപ്പാടിന് മുൻഗണന നൽകുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആന്‍റണി ട്വീറ്റ് ചെയ്തു.