അടുത്ത വർഷം ജനുവരിയോടെ, രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ 5 ജി സേവനം ലഭ്യമാക്കാൻ ഒരുങ്ങുകയാണ്, റിലയൻസ് ജിയോ. ഈ വർഷം അവസാനത്തോടെ, ഡൽഹിയിലും മുംബൈയിലും ഈ സേവനം ആരംഭിക്കും. ജനുവരിയോടെ ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ജാംനഗർ, അഹമ്മദാബാദ്, ലഖ്നൗ എന്നിവിടങ്ങളിൽ 5ജി ലഭ്യമാകും.
‘ചെസ് ബോർഡിലെ തീപ്പൊരി’ എന്നറിയപ്പെടുന്ന സ്പെയിൻ സൂപ്പർതാരം അലക്സി ഷിറോവിനെതിരെ ഇന്ത്യൻ പ്രതിഭ ഡി. ഗുകേഷിന്റെ മിന്നൽ പ്രകടനം. ഈ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ ബി ടീമിന്റെ തുടർച്ചയായ അഞ്ചാം ജയം. മത്സരങ്ങൾ കടുത്തതോടെ ലോക ചെസ് ഒളിംപ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ 10 പോയിന്റുമായി ഇന്ത്യ ബി ടീമും അർമീനിയയും മാത്രം മുന്നിൽ. തുടർച്ചയായ അഞ്ചാം വിജയത്തോടെ ഇന്ത്യൻ വനിതാ എ ടീമും 10 പോയിന്റുമായി മുന്നിലാണ
കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ അധ്യാപകരുടെ വിരമിക്കൽ പ്രായം, 65 ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെകെ മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ചാണ്, വിരമിക്കൽ പ്രായം തീരുമാനിക്കുന്നത് സർക്കാരിന്റെ നയപരമായ വിഷയം ആണെന്ന് ചൂണ്ടിക്കാട്ടി, ഹർജി തള്ളിയത്.