ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന 'ഇരട്ട ' എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. ഇരട്ട സഹോദരങ്ങളായ വിനോദ്, പ്രമോദ് എന്നിവരുടെ വേഷത്തിലാണ് ജോജു എത്തുന്നത്. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ അഞ്ജലിയാണ് ചിത്രത്തിലെ നായിക. ചിത്രം ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലെത്തും.
അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ ശാസ്ത്രീയ അന്വേഷണം. കത്രിക ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കത്രിക ആഭ്യന്തര വകുപ്പിന് കൈമാറി ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനം.
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നൊവാക് ജോക്കോവിച്ച് നാലാം റൗണ്ടിൽ കടന്നു. ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ ജോക്കോവിച്ച് 7–6, 6–3, 6–4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ബ്രിട്ടന്റെ ആൻഡി മുറെ മൂന്നാം റൗണ്ടിൽ പുറത്തായി. വനിതാ ഡബിൾസിൽ സാനിയ മിർസ-അന്ന ഡാനിലിന സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.