നടൻ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തക പൊലീസില്‍ പരാതി നല്‍കി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നടൻ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തക പൊലീസില്‍ പരാതി നല്‍കി

Sep 22, 2022, 10:26 PM IST

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി. ഓൺലൈൻ മാധ്യമപ്രവർത്തകയാണ് പരാതി നൽകിയത്. സിനിമ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. മരട് പൊലീസിലാണ് പരാതി നൽകിയത്. ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നും പരാതിയില്‍ പറയുന്നു.

ഉത്തരാഖണ്ഡിലെ ഗംഗോത്രിക്കു സമീപം വൻ ഉരുൾപൊട്ടൽ; കേരളത്തിൽ നിന്നുള്ള യാത്രക്കാരടക്കം കുടുങ്ങി

Sep 22, 2022, 09:26 PM IST

ഉത്തരാഖണ്ഡിലെ ഗംഗോത്രിക്കു സമീപം വൻ ഉരുൾപൊട്ടൽ. ബുധനാഴ്ച വൈകിട്ട് 3.15നാണ് ഉരുൾപൊട്ടലുണ്ടായത്. കേരളത്തിൽ നിന്നുള്ള യാത്രക്കാരടക്കം പതിനായിരത്തോളം തീർഥാടകരും ആയിരത്തോളം വാഹനങ്ങളും റോഡിൽ കുടുങ്ങി. ആളപായമില്ല.റോഡിൽ കുടുങ്ങിയ വാഹനങ്ങൾ നീക്കം ചെയ്യാൻ ബിആർഒ എൻജിനീയർമാർ ശ്രമിക്കുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ദേശവിരുദ്ധ പ്രവർത്തനത്തിനായി ഗൂഡാലോചന നടത്തി :എന്‍ ഐ എ

Sep 22, 2022, 10:17 PM IST

സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലർ ഫണ്ട് പ്രവർത്തകർ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്ന് എൻ ഐ എ. പ്രതികൾ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തു, ദേശവിരുദ്ധ പ്രവർത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് എൻ ഐ എ കോടതിയെ അറിയിച്ചു. എന്നാൽ കുറ്റാരോപണം പി എഫ് ഐ ഭാരവാഹികൾ തള്ളി.