നാല്പത്തിനാലാമത് ചെസ്സ് ഒളിമ്പ്യാഡിലെ, ഏറ്റവും പ്രായം കൂടിയ താരമായി, മൊണോക്കോ വനിതാ ടീമിലെ ജൂലിയ ലെബെൽ അരിയാസ്. മുമ്പ് ഒളിമ്പ്യാഡിൽ ഫ്രാൻസിനും അർജന്റീനയ്ക്കും വേണ്ടി കളിച്ചിട്ടുള്ള വനിതാ ഇന്റർനാഷണൽ മാസ്റ്റർ ഇപ്പോൾ മൊണോക്കോയുടെ താരമാണ്. ഒളിമ്പ്യാഡിൽ 107മത്തെ മത്സരമാണ്, 76കാരി താരം കളിക്കുന്നത്.
കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലിൽ മലേഷ്യയോട് 1-3ന് തോറ്റതോടെ ഇന്ത്യയുടെ സ്വർണപ്രതീക്ഷകൾക്ക് വിരാമമായി. മിക്സഡ് ബാഡ്മിന്റൺ ഫൈനലിന്റെ ആദ്യ മത്സരത്തില്‍, ചിരാഗ് ഷെട്ടിയും സാത്വിക്സായ് രാജുമാണ് ഇന്ത്യക്കായി ഇറങ്ങിയത്.
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്വാന് സന്ദർശനത്തെ, ചൈന അപലപിച്ചു. പെലോസിയുടെ യാത്ര അങ്ങേയറ്റം അപകടകരമാണെന്ന്, ചൈന വ്യക്തമാക്കിയിട്ടുണ്ട്. നാളെ മുതൽ തായ്വാന് അതിർത്തിയിൽ സൈനികാഭ്യാസം നടത്തുമെന്ന്, ചൈന അറിയിച്ചു. ഇത് ഞായറാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ്, ചൈന അറിയിച്ചിരിക്കുന്നത്.