മാനന്തവാടിയില്‍ നിന്ന് ജംഗിള്‍ സഫാരി; കെഎസ്ആർടിസി യാത്രക്ക് എത്തിയത് 49 പേര്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മാനന്തവാടിയില്‍ നിന്ന് ജംഗിള്‍ സഫാരി; കെഎസ്ആർടിസി യാത്രക്ക് എത്തിയത് 49 പേര്‍

Jan 26, 2023, 09:12 AM IST

വന്യ ജീവികളെ ഭയക്കാതെ ബസിൽ സുരക്ഷിതമായ പ്രഭാത യാത്ര. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബജറ്റ് ടൂറിസം സെൽ രൂപകൽപ്പന ചെയ്ത് നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ കാനന സഫാരിയാണ് മാനന്തവാടിയിൽ നിന്ന് ആരംഭിച്ചത്. ആദ്യ ദിവസം എല്ലാ സീറ്റുകളിലുമായി 49 പേരാണ് കാടിന്‍റെ ഭംഗി ആസ്വദിക്കാനെത്തിയത്.

'ധോണി'യുടെ ശരീരത്തില്‍ 15-ഓളം പെല്ലെറ്റുകള്‍; നാടന്‍ തോക്കുകളില്‍ നിന്നെന്ന് സംശയം

Jan 26, 2023, 09:07 AM IST

വനംവകുപ്പ് നടത്തിയ പരിശോധനയിൽ ധോണി (പിടി-7) എന്ന കാട്ടാനയുടെ ശരീരത്തിൽ നിന്ന് 15 ഓളം പെല്ലറ്റുകൾ കണ്ടെടുത്തു. സ്ഥിരമായി ജനവാസമുള്ള പ്രദേശത്ത് ഇറങ്ങുന്ന ആനയെ തുരത്താൻ നാടൻ തോക്കുകളിൽ നിന്നാണ് പെല്ലറ്റുകൾ പ്രയോഗിച്ചതെന്നാണ് സംശയം. പെല്ലറ്റുകൾ ശരീരത്തിൽ തറച്ചത് ആന കൂടുതൽ അക്രമാസക്തനാകാൻ കാരണമായെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.

മോഹൻലാൽ-ഷാജി കൈലാസ് ചിത്രം 'എലോൺ' ഇന്ന് തിയേറ്ററുകളിലേക്ക്

Jan 26, 2023, 09:50 AM IST

മോഹൻലാലിന്‍റെ പുതിയ ചിത്രമായ 'എലോൺ' ഇന്ന് തിയേറ്ററുകളിലെത്തും. 12 വർഷങ്ങൾക്ക് ശേഷം മോഹൻ ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കേരളത്തിൽ മാത്രം ഇരുന്നൂറോളം തിയേറ്ററുകളിലാണ് എലോൺ റിലീസ് ചെയ്യുന്നത്. കേരളത്തിന് പുറത്തും ചിത്രം റിലീസ് ചെയ്യും.