യുപിൽ കബഡി താരങ്ങൾക്കു ഭക്ഷണം വിളമ്പിയതു ശുചിമുറിയിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

യുപിൽ കബഡി താരങ്ങൾക്കു ഭക്ഷണം വിളമ്പിയതു ശുചിമുറിയിൽ

Sep 20, 2022, 02:54 PM IST

യുപിയിൽ കബഡി താരങ്ങൾക്കു ഭക്ഷണം വിളമ്പിയതു ശുചിമുറിയിൽ. സഹരൻപുരിൽ നടന്ന അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാന കബഡി ടൂർണമെന്റിലെ താരങ്ങൾ സ്വയം ഭക്ഷണം വിളമ്പുന്ന വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യമാണ് വീഡിയോയില്‍ കാണുന്നത്.

മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ വ്യവസായി

Sep 20, 2022, 02:27 PM IST

പാലാ എംഎൽഎ മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് മുംബൈ വ്യവസായി ദിനേശ് മേനോൻ. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയിൽ എത്തിയപ്പോഴാണ് മാണി സി കാപ്പന് ഭീഷണിപ്പെടുത്തിയത് എന്നാണ് പരാതിക്കാരൻ പറയുന്നത്. കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയിൽ വച്ച് കേസ് വേഗം സെറ്റിൽ ചെയ്തില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയും

സോഷ്യൽ ഗെയിമിംഗ് സ്റ്റാർട്ടപ്പായ വിൻസോ ഗൂഗിൾ പ്ലേസ്റ്റോർ നയത്തിനെതിരെ വിലക്ക് തേടുന്നു

Sep 20, 2022, 02:39 PM IST

തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഒരു ഹർജിയിൽ, വിൻസോയുടെ ബിസിനസിന്റെ പ്രശസ്തിയെ ബാധിക്കുന്ന ഏകപക്ഷീയമായ വർഗ്ഗീകരണം നടപ്പാക്കുന്നതിൽ നിന്ന് ഗൂഗിളിൽ നിന്ന് വിലക്കണമെന്ന് വിൻസോ ആവശ്യപ്പെടുന്നു.