ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'കടുവ' ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തി. തിയേറ്ററുകളിൽ 50 കോടി കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും ചില കേന്ദ്രങ്ങളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻ ദേവും സെപ്റ്റംബർ നാലിന് വിവാഹിതരാകും. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ(എം) ന്റെ വിവാഹ ക്ഷണക്കത്ത് സച്ചിൻ ദേവ് പങ്കുവച്ചു. രാവിലെ 11ന് തിരുവനന്തപുരം എകെജി ഹാളിലാണ് ചടങ്ങ്.
കേരള ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകൾ വീണ്ടും തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയാണ്. പെരിങ്ങൽകുത്തിൽ 4 സ്ലൂയിസുകളും 7 ഷട്ടറുകളും തുറന്നു. ഷോളയാറിൽ 3 ഷട്ടറുകൾ ഒരടി വീതം ഉയർത്തി. നിലവിലെ സാഹചര്യത്തിൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് 1.5 മീറ്റർ ഉയരും.