കലോത്സവ ഭക്ഷണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതാണ് പ്രായോഗികം. ബിരിയാണി കഴിച്ച് ആർക്കെങ്കിലും നൃത്തം ചെയ്യാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു വ്യക്തി എന്ന നിലയിലാണ് തന്റെ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സിഐടിയു ദേശീയ പ്രസിഡന്റായി കെ ഹേമലതയെയും ജനറൽ സെക്രട്ടറിയായി തപൻ സെന്നിനെയും തിരഞ്ഞെടുത്തു. ബെംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം സായിബാബുവാണ് ട്രഷറർ. 425 അംഗ ജനറൽ കൗൺസിലും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന് 178 അംഗങ്ങളാണ് ജനറൽ കൗൺസിലിലുള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയെ നേരിടും. മുംബൈ സിറ്റി എഫ്സിയോട് തോറ്റ ടീമിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. പ്രതിരോധനിരയിലാണ് ശ്രദ്ധേയമായ മാറ്റം. അഡ്രിയാൻ ലൂണയാണ് ഇന്ന് ടീമിനെ നയിക്കുന്നത്. രാഹുലിന് പകരം സൗരവ് മണ്ഡൽ ആദ്യ ഇലവനിൽ ഇറങ്ങും.