ട്വിറ്റർ വിലക്കിൽ നിന്നും മുക്തയായി കങ്കണ;'എമര്‍ജൻസി'യുടെ പിന്നണി ദൃശ്യങ്ങൾ വൈറൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ട്വിറ്റർ വിലക്കിൽ നിന്നും മുക്തയായി കങ്കണ;'എമര്‍ജൻസി'യുടെ പിന്നണി ദൃശ്യങ്ങൾ വൈറൽ

Jan 24, 2023, 08:34 PM IST

രണ്ട് വർഷത്തെ വിലക്കിനു ശേഷം ബോളിവുഡ് നടി കങ്കണ റണൗട്ട് വീണ്ടും ട്വിറ്ററിൽ. 2021 ൽ മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് നിരോധിച്ചിരുന്നു. ട്വിറ്ററിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും കങ്കണ ട്വീറ്റ് ചെയ്തു. തന്‍റെ പുതിയ ചിത്രമായ 'എമർജൻസി'യുടെ പിന്നണി ദൃശ്യങ്ങളും കങ്കണ പങ്കുവച്ചു.

ഓസ്കാർ നോമിനേഷൻ നേടി 'നാട്ട് നാട്ട്' ഗാനം; നേട്ടം ഒറിജിനൽ സോങ് വിഭാഗത്തിൽ

Jan 24, 2023, 07:59 PM IST

ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലിയുടെ ആർആര്‍ആറിലെ ‘നാട്ട് നാട്ട്’ ഗാനം. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടം നേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.

ഇൻവിജിലേറ്റർമാരുടെ പെരുമാറ്റ രീതി; പരീക്ഷാകേന്ദ്രങ്ങൾക്ക് മുന്നറിയിപ്പുമായി പി എസ് സി

Jan 24, 2023, 08:58 PM IST

പി.എസ്.സി പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരീക്ഷാകേന്ദ്രങ്ങൾക്ക് മുന്നറിയിപ്പുമായി പി.എസ്.സി. ഇതുസംബന്ധിച്ച് പി.എസ്.സി സെക്രട്ടറി അതത് പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാർക്ക് കത്ത് നൽകി. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്നാണ് നടപടി.