കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Aug 6, 2022, 11:15 AM IST

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് കൊവിഡ്. വൈറസ് ബാധയെ തുടർന്ന് ഡൽഹി യാത്ര റദ്ദാക്കിയതായി മുഖ്യമന്ത്രി ശനിയാഴ്ച അറിയിച്ചു.“നേരിയ ലക്ഷണങ്ങളോടെ എനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു, വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയവർ ദയവായി രോഗ പരിശോധന നടത്തണം.

3 വർഷത്തിന് ശേഷം മോഹൻലാൽ ചിത്രം 'റാം' ചിതീകരണം പുനരാരംഭിച്ചു

Aug 6, 2022, 11:10 AM IST

ജീത്തു ജോസഫിന്‍റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ, 'റാമിന്‍റെ' ചിത്രീകരണം പുനരാരംഭിച്ചു. ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്ന്, പാതിവഴിയിൽ നിർത്തിവയ്ക്കുകയായിരുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇന്ന് പുനരാരംഭിക്കുമെന്ന്, സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചു.

സവാഹിരി വധം; അഫ്ഗാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം

Aug 6, 2022, 11:31 AM IST

അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വധത്തിന് പിന്നാലെ, അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഫ്ഗാനില്‍ യു.എസ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച്, നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാർ അമേരിക്കക്കെതിരായ ബാനറുകള്‍ ഉയർത്തി, വെള്ളിയാഴ്ച സമരം നടത്തി.