കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാത്തതിനാൽ കൃത്യമായ ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവൻ തുകയും കൈമാറി. ശനിയാഴ്ച ഉച്ചയോടെയാണ് മന്ത്രി ഫിലോമിനയുടെ വീട്ടിലെത്തിയത്. ബിന്ദു ഫിലോമിനയുടെ ഭർത്താവിന് പണം കൈമാറി.
വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് എന്നിവയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്കു നീങ്ങിയതിനു പിന്നാലെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒപ്പമുണ്ടായിരുന്ന യുവനേതാവിന്റെ ഷർട്ട് വലിച്ചുകീറിയതായി ബിജെപി ആരോപണം. സമരമുഖത്ത് ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് ദീപേന്ദർ എസ്. ഹൂഡയുടെ ഷർട്ട് രാഹുൽ വലിച്ചുകീറിയെന്നാണ് ആരോപണം.
കണ്ണൂർ സർവകലാശാലയുടെ മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിനെ നിയമിക്കുന്നതിനായി ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ കണ്ണൂർ വിസി ഡോ:ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നൽകാൻ ഗവർണർ ആവശ്യപ്പെട്ടു. തൃശൂർ കേരള വർമ കോളജിൽ അധ്യാപികയായ പ്രിയാ വർഗീസിന് കഴിഞ്ഞ നവംബറിൽ വിസിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമു