ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ തീവ്രവാദി അബ്ദുൾ റഹ്മാൻ മക്കി കശ്മീരിനെ 'പാകിസ്ഥാന്റെ ദേശീയ പ്രശ്നം' എന്ന് വിശേഷിപ്പിച്ചു. തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ നേതാവായ മക്കി ലാഹോറിലെ കോട് ലഖ്പത് ജയിലിൽ നിന്ന് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. അതിലാണ് കശ്മീരിനെക്കുറിച്ച് പരാമർശിക്കുന്നത്.
മൂന്നാം പാദത്തിൽ സാമ്പത്തിക വളർച്ച നേടി റിലയൻസ് ജിയോ. ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ മൂന്നാം പാദത്തിൽ കൂടുതൽ വരിക്കാരെ ചേർത്തെന്നാണ് വിവരം. മൂന്നാം പാദത്തിൽ ജിയോ 28.3 ശതമാനം വർദ്ധനവ് നേടി.
റായ്പൂർ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 109 റൺസ് വിജയലക്ഷ്യം. 108 റൺസിന് കിവീസിനെ ഇന്ത്യൻ ബൗളർമാർ ഓൾ ഔട്ടാക്കി. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിനെ തുടക്കം മുതൽ തകർക്കാൻ ഇന്ത്യൻ ബോളർമാർക്ക് കഴിഞ്ഞു.