കാവ്യാ മാധവന് ഇന്ന് 38-ാം പിറന്നാള്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കാവ്യാ മാധവന് ഇന്ന് 38-ാം പിറന്നാള്‍

Sep 19, 2022, 03:06 PM IST

നടി കാവ്യ മാധവന് ഇന്ന് 38-ാം ജന്മദിനം. ബാലതാരമായി വെള്ളിത്തിരയിലെത്തി, പിന്നീട് മലയാളികളുടെ നായികാ സങ്കൽപം തന്നെ മാറ്റിമറിച്ച താരമാണ് കാവ്യാ മാധവൻ. നിരവധി ആരാധകരാണ്, താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

Sep 19, 2022, 01:20 PM IST

വനിതാ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ ആതിഥേയരെ 7 വിക്കറ്റിന് 227 റൺസിലൊതുക്കി. 99 പന്തിൽ 91 റൺസെടുത്ത സ്മൃതി മന്ഥനയും 94 പന്തിൽ 74 റൺസുമായി പുറത്താകാതെ നിന്ന ഹർമൻപ്രീത് കൗറുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.

കണ്ണൂര്‍ വിസി പുനര്‍നിയമനത്തിൽ മുഖ്യമന്ത്രി നേരിട്ടിടപെട്ടു: കത്തുകൾ പുറത്ത് വിട്ട് ഗവര്‍ണര്‍

Sep 19, 2022, 12:53 PM IST

കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ, ഗുരുതര ആരോപണവുമായി ഗവർണർ. പുനർനിയമനത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് ഗവർണർ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്തുകൾ പുറത്തുവന്നു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി ശുപാർശ നൽകിയെന്നും ഗവർണർ ആരോപിച്ചു.