കൃത്യമായ ദിശാബോധമില്ലാതെയുള്ള പ്രവർത്തനമാണ് കെൽട്രോണിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കെൽട്രോണിന്റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അതിനെ മറികടക്കാൻ ശ്രമിക്കണമെന്നും ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കും. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി എട്ട് മാസത്തിന് ശേഷമാണ് പുതിയ നിയമനം. നേരത്തെ എ സമ്പത്ത് എംപിയാണ് ഈ പദവി വഹിച്ചിരുന്നത്.
ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ഇന്ത്യൻ വനിതാ സ്പ്രിൻ്റർ ദ്യുതി ചന്ദിന് മത്സരങ്ങളിൽ നിന്ന് താത്ക്കാലിക വിലക്ക്. ശരീരത്തിൽ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടപടിയെടുത്തത്.