കെ-റെയിലിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ കേരളം വൈകുകയാണെന്ന് കേന്ദ്രസർക്കാർ. അലൈൻമെന്റ് പ്ലാൻ, ആവശ്യമായ റെയിൽവേ ഭൂമി, എറ്റെടുക്കുന്ന ഭൂമി തുടങ്ങിയവ സമ്പന്ധിച്ച വിവരങ്ങളിൽ കേരളത്തോട് വ്യക്തത തേടിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. കേരളം നല്കുന്ന വിശദീകരണം പരിശോധിച്ച് മാത്രമെ കെ-റെയിലിന് അനുവാദം നൽകൂ. കെ-റെയിലിന് അനുവാദം നൽകിയാൽ മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ സംസ്ഥാനത്
ഒത്തുകളി ശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിക്കാത്തതിന് ക്രിക്കറ്റിൽനിന്ന് വിലക്കു ലഭിച്ച് തിരിച്ചെത്തിയ ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ വിവാദത്തിൽ. ചൂതാട്ടകമ്പനി ബെറ്റ്വിന്നർ ന്യൂസുമായി സഹകരിക്കുമെന്ന് ഷാക്കിബ് പോസ്റ്റിട്ടതിനെ തുടർന്ന് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസിൽ ലോങ് ജമ്പിൽ വെള്ളി നേടിയ മുരളി ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി. ശ്രീശങ്കറിന്റെ പ്രകടനം ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ഭാവിക്ക് ശുഭസൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. 1978ലെ കോമൺവെൽത്തിൽ വെങ്കലം നേടിയ സുരേഷ് ബാബുവിന് ശേഷം ലോങ് ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ശ്രീശങ്കർ