ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ അവതരിപ്പിച്ച് കേരള പോലീസ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ അവതരിപ്പിച്ച് കേരള പോലീസ്

Sep 23, 2022, 05:47 PM IST

സൈബർ സുരക്ഷ ഉയർത്തി കേരള പോലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ വാഹനം, കൊക്കോണിൽ കേരള പൊലീസ് അവതരിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊലീസ്, ഡ്രോണുകൾ പിടിച്ചെടുക്കുന്ന വാഹനം രംഗത്തിറക്കുന്നത്.

കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങൾ കൂടുന്നു; വിദ്യാർഥികള്‍ ജാഗ്രത നിർദേശവുമായി കേന്ദ്രം

Sep 23, 2022, 04:41 PM IST

കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും ഇന്ത്യക്കാർക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. കനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ: ഹര്‍ജി പിൻവലിക്കാൻ കേന്ദ്രം അനുമതി നൽകി

Sep 23, 2022, 05:13 PM IST

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിൽ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. നേരത്തെ ഹർജി പരിഗണിക്കവെ പിൻവലിക്കാനുള്ള കാരണം വിശദീകരിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.